ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാവുന്ന രാജ്യങ്ങളെയാണ് നിരോധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.അഫ്ഗാനിസ്ഥഥാൻ, മ്യാൻമർ, ഇറാൻ, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പു വെച്ചത്. തിങ്കളാഴ്ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ......
ആനകളുടെ എണ്ണം ക്രമാതീതമായി പെരുകുന്നതിന് പരിഹാരമായി ആനകളെ കൊന്ന് മാംസം പൊതുജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള തീരുമാനവുമായി സിംബാബ്വേ. രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തുള്ള സേവ് വാലി കൺസർവൻസി ഗെയിം റിസർവിൽ അമ്പതോളം ആനകളെയാണ് ആദ്യഘട്ടത്തിൽ കൊലപ്പെടുത്തുക. ......
ഗാസയിൽ ഭക്ഷണവിതരണകേന്ദ്രത്തിലെത്തിയ പലസ്തീനികൾക്കു നേരേ വീണ്ടും വെടിവെയ്പ്പ്. ഇസ്രയേൽ സൈന്യം നടത്തിയ വെടിവെയ്പ്പിൽ 27 പേർ കൊല്ലപ്പെട്ടു.......
ഗാസയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിൽ 32 പലസ്തീനികളെ വെടിവെച്ച് കൊലപ്പെടുത്തിയത് ഹമാസ് പോരാളികളെന്ന് ഇസ്രയേൽ സൈന്യം. തെക്കൻ ഗാസയിലെ റഫയിൽ ഭക്ഷണവിതരണ കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 32 പേർ കൊല്ലപ്പെടുകയും ഇരുന്നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ......
ലോകത്തെ ഞെട്ടിച്ച് ഫേസ്ബുക്കിൽ വൻ വിവരച്ചോർച്ച. 120 കോടിയിലേറെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ സൈബർ അധോലോകമായ ഡാർക്ക്വെബിൽ വിൽപനയ്ക്ക് വെച്ചതായി റിപ്പോർട്ട്. ......
അമേരിക്കയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെ ബോംബേറ്. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു.......
അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡൻ വർഷങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ടെന്ന പോസ്റ്റ് പങ്കുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോഴുള്ളത് റോബോട്ടിക് എന്ജിനീയറിങിന്റെ സഹായത്തോടുകൂടി നിർമ്മിച്ച ബൈഡന്റെ ക്ലോൺ ആണെന്നും ട്രംപ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ട്രൂത്ത് സോഷ്യലിലെ ഒരു അക്കൗണ്ടിലൂടെ പുറത്തുവന്ന പ്രസ്താവനയാണ് ട്രംപും ഷെയർ ചെയ്തിരിക്കുന്നത്.
‘ജോ ബൈഡൻ 2020 ൽ മരിച്ചു. ......
വാഷിംഗ്ടൺ സ്റ്റേറ്റിലെ വാട്ട്കോം കൗണ്ടിയിൽ തെക്ക് കനേഡിയൻ അതിർത്തിക്കടുത്തുള്ള ഒരു ഗ്രാമപ്രദേശത്തായിരുന്നു അപകടം. വെള്ളിയാഴ്ചയാണ് സംഭവം.
31,751 കിലോ തേനീച്ചക്കൂടുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്.
തേനീച്ചകൾ കൂട്ടമായി രക്ഷപെട്ടതിനാൽ അധികൃതർ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിലവിൽ, അപകടസ്ഥലം സീൽ ചെയ്ത് വിദഗ്ധരുടെ സഹായത്തോടെ തേനീച്ച കൂടുകൾ വീണ്ടെടുക്കാനും സ്ഥിതിഗതികൾ നിയന്ത്രിക്കാനുമുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പരമാവധി തേനീച്ചകളെ തിരികെ കൂട്ടിൽ കയറ്റലാണ് ലക്ഷ്യം. ......
എഴുപത്തിരണ്ടാം ലോകസുന്ദരിപ്പട്ടം സ്വന്തമാക്കി തായ്ലൻഡ് സുന്ദരി ഒപൽ സുചത. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടന്ന ഗ്രാന്റ്റ് ഫിനാലെയിൽ എത്യോപ്യൻ സുന്ദരി ഹസ്സറ്റ് ഡെറിജി ഫസ്റ്റ് റണ്ണറപ്പമായി.
കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ കിരീടം സ്വന്തമാക്കിയ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന ഫിസ്കോവ വിജയിയെ കിരീടം അണിയിച്ചു.
മേയ് 7ന് തുടക്കമിട്ട മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിലായി പങ്കെടുത്ത 108 പേരിൽ നിന്ന് യോഗ്യത നേടിയ നാൽപതു പേരാണ് അവസാനഘട്ടത്തിൽ മാറ്റുരച്ചത്. ......
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങൾക്ക് ഭാഗികമായി നിയമപരമായ തിരിച്ചടി നേരിട്ടെങ്കിലും, താൽക്കാലികമായി ഈ താരിഫുകൾക്ക് അംഗീകാരം ലഭിച്ചത് അദ്ദേഹത്തിന് ആശ്വാസമായി. അന്താരാഷ്ട്ര വ്യാപാര കോടതിയുടെ (U.S. ......